Monday, 15 June 2020


ഗതിക*-1

ലോകം ഒരു അണ്ടിക്കമ്പനിയാണ്‌
             -രാജൻ ബാലകൃഷ്ണൻ. 

ആഫ്രിക്കയിൽ നിന്നും
അണ്ടി കയറ്റിയയച്ച്‌
മറ്റൊരു ഭൂ ഖണ്ഡത്തിൽ
പരിപ്പെടുക്കുന്നു...
അവിടെന്നും കയറ്റി അത്‌
വേറൊരു ഭൂഖണ്ഡത്തിൽ
പോളീഷ്‌ ചെയ്ത്‌,
ബ്രാൻഡ്‌ ചെയ്യുന്നു.
ബ്രാൻഡ്‌ ചെയ്ത്‌ അണ്ടി,
മറ്റുള്ള ഭൂഖണ്ഡങ്ങളിൽ
ചെന്നെത്തുന്നു. 
കടകളായ കടകളെല്ലാം
അണ്ടി വിൽക്കുന്നു...
പായസത്തിലും കേക്കിലും
ഷേക്കിലുമെല്ലാം
അണ്ടി വിളയാടുന്നു. 
••
ആഫ്രിക്കയിൽ ടൂറുചെന്ന
സായിപ്പ്‌ വലിച്ചെറിഞ്ഞ ഒരു
അതിവ ഭംഗിയുള്ള 
തങ്കക്കടലാസ്‌ പെട്ടി
കൈക്കലാക്കാൻ
അടികൂടിയ പിള്ളേർ പറഞ്ഞു. 
എന്തു ഭംഗി..
അതിലൊരു കയ്യൂക്കുള്ളവൻ
അത്‌ കൈക്കലാക്കി
അതിനുള്ളിലെ 
അണ്ടിത്തരികൾ വായിലിട്ടു. 
എന്ത്‌ സ്വാദ്‌..
••
അണ്ടി ഒരു അന്താരാഷ്ട്ര
സൗഹൃദോൽപ്പന്നമാണ്‌. 
പരിപ്പ്‌ എടുക്കുവോളം.
©️രാജൻ ബാലകൃഷ്ണൻ. 

[ഗതിക*- കവിതയും കഥയുമല്ലാത്ത
കാഴ്ചപ്പാട്‌. ]

Sunday, 2 September 2018

One Minute Reading Concept

During the heavy workload and life span speed i wish to write small and meaningful stories on this Blog. It is a dream project and hope it will ideal for this era.